തൊടുപുഴ : റേഷൻകടയുടെ നടത്തിപ്പ് ചുമതല സ്വാശ്രയ സംഘങ്ങൾക്കും വനിതാ ഗ്രൂപ്പുകൾക്കും പഞ്ചായത്തുകൾക്കും നൽകാനുള്ള സർക്കാർ തീരുമാനത്തെ റേഷൻ സംരക്ഷണ സമിതി സ്വാഗതം ചെയ്തു. ഈ വിഷയം ഉന്നയിച്ച് സമിതി സർക്കാരിന് നിവേദനം നൽകിയിരുന്നു.