തൊടുപുഴ : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കുക,​ ഇന്ധനവിലനിർണ്ണയം സർക്കാർ ഏറ്റെടുക്കുക,​ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നിൽപ്പ് സമരം നടത്തി. കെ.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി പാപ്പു ഉദ്ഘാടനം ചെയ്തു. വി.എസ് അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി.