തൊടുപുഴ : മണക്കാട് എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്‌കൂൾ സ്‌കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിമുക്തി ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം കൈമാറി. കുട്ടികൾ സ്വന്തം വീടുകളിൽ ഇരുന്ന് വീഡിയോ കോൾ വഴിയാണ് പങ്കെടുത്തത്. പ്രോഗ്രാമിൽ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് എം.പി. സിന്ധുമോൾ, പി.ടി.എ പ്രസിഡന്റ് ഷിബു സി. നായർ, ദിലീപ് കുമാർ പി.പി, മനില സി.
നായർ, അജേഷ് ബാബു, ഹരിനന്ദന ഷൈൻ, ജോർജ് ബിനു എന്നിവർ സംസാരിച്ചു.