ഇടുക്കി: മൂലമറ്റം പവർ ഹൗസിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ നവീകരണം പൂർത്തിയായി. ട്രയൽ റൺ നടത്തി പൂർണ തോതിലുള്ള ഉത്പാദനം ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. തുടർച്ചയായി 72 മണിക്കൂർ പൂർണ ശേഷിയായ 130 മെഗാവാട്ടിൽ ഗ്രിഡിൽ ബന്ധിപ്പിച്ചുള്ള ടെസ്റ്റ് റൺ പൂർത്തിയാക്കിയ ശേഷമേ ഉത്പാദനം തുടങ്ങാൻ കഴിയൂ. ജനറേറ്ററുകളുടെ സ്റ്റേറ്റർ വൈൻഡിംഗ്, റോട്ടർ പോളുകൾ, ബിയറിംഗുകൾ എന്നിവയുടെ പരിശോധനകൾ പൂർത്തിയാക്കി.