കട്ടപ്പന: ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച നീതി മെഡിക്കൽ ലാബും മെഡിക്കൽ സ്‌റ്റോറും ഇന്നുമുതൽ കുന്തളംപാറ റോഡിലെ സി.പി.എം. ഏരിയ കമ്മിറ്റി മന്ദിരത്തിൽ പ്രവർത്തനമാരംഭിക്കും. രാവിലെ 10ന് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി ഉദ്ഘാടനം നിർവഹിക്കും. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി പങ്കെടുക്കും.
അത്യാധുനിക രീതിയിൽ നവീകരിച്ച ലാബിൽ കോബാസ് ഇ411 ഇമ്യൂണോളജി അനലൈസർ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ തൈറോയ്ഡ്, ഹോർമോൺ പരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്തും. തൈറോയ്ഡ് പരിശോധനകൾ നടത്തി മൂന്നു മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കും. കൂടാതെ മറ്റു പരിശോധനകൾക്കുള്ള സൗകര്യങ്ങളും ലാബിൽ ഉണ്ട്. അലോപ്പതി, ആയുർവേദ, വെറ്ററിനറി മരുന്നുകൾ കുറഞ്ഞ വിലയിൽ നീതി സ്റ്റോറിൽ ലഭ്യമാക്കുമെന്ന് സംഘം പ്രസിഡന്റ് ജോസഫ് കുര്യൻ, സെക്രട്ടറി എച്ച്. സനൽകുമാർ എന്നിവർ അറിയിച്ചു.