adivasi

തൊടുപുഴ : സമഗ്ര മാലിന്യ പരിപാലനം ആദിവാസിക്കുടികളിലും നടപ്പിലാക്കാൻ ഹരിതകർമ്മ സേനാംഗങ്ങൾ.കിലോമീറ്ററോളം വനത്തിലൂടെ നടന്ന് മറയൂരിലെ കുടികളിലെത്തി പാഴ് വസ്തുക്കൾശേഖരിച്ചാണ് കുടികളെ വെടിപ്പാക്കുന്നത്... ശേഖരിച്ച പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും ഒരു വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. അത് ഇനി വാഹനത്തിൽകയറ്റി പഞ്ചായത്തിലെ എംസിഎഫിലെത്തിച്ച് തരംതിരിച്ച് സൂക്ഷിച്ചുവെച്ച്ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മറയൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡിലെനെല്ലിപ്പെട്ടി,കമ്മാളംകുടി,പെരിയ കുടി,രണ്ടാംവാർഡിലെഇരുട്ടള,മൂന്നാംവാർഡിലെ ഈച്ചാംപെട്ടി, ആലാംപെട്ടി കുടികളിലാണ്ഹരിതകർമ്മ സേന പ്രവർത്തനം തുടങ്ങിയത്. ഒന്ന്, രണ്ട് വാർഡുകളിൽ
മുതുവാ സമുദായത്തിൽപ്പെട്ടവരും മൂന്നിലെ കുടിയിൽ ഹിൽപുലയരുമാണ്താമസക്കാർ. ആകെ 600ലേറെ വീടുകൾ ഈ കുടികളിലുണ്ട്.ആഴ്ചയിൽ രണ്ടു തവണയെന്ന നിലയിലാണ് ഹരിതകർമ്മ സേന കുടികളിലെത്തുന്നത്.എല്ലാ വീടുകളിലുമെത്തി പ്ലാസ്റ്റിക്കിനെതിരായ ബോധവൽക്കരണം നടത്തുകയാണ്
ആദ്യം ചെയ്തത്.മാലിന്യങ്ങൾ അലഷ്യമായി വലിച്ചെറിയരുതെന്നുംകത്തിക്കരുതെന്നും പാഴ് വസ്തുക്കൾ തരംതിരിച്ച്സൂക്ഷിച്ചുവെയ്ക്കണമെന്നും അറിയിച്ച് സേനാംഗങ്ങൾ മടങ്ങി.പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിന് 50 രൂപ തരേണ്ടിവരുമെന്നും അറിയിച്ചു.എല്ലാറ്റിനും അവർ റെഡി.പിന്നീട് കുടിയിലെത്തിയപ്പോൾ ഓരോ വീടുകളിലുംപ്ലാസ്റ്റിക്ക് കവറുകളും മറ്റും ഭദ്രമായി സൂക്ഷിച്ച്വെച്ചിട്ടുണ്ടായിരുന്നുവെന്ന് രണ്ടാ വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായസംഗീതയും അംബികയും പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുടികളിലെഎല്ലാ വീടുകളിലും മാസ്‌ക് എത്തിച്ചതും ഹരിതകർമ്മ സേനാംഗങ്ങളായിരുന്നു.പ്ലാസ്റ്റിക്ക് പാഴ് വസ്തു ശേഖരിക്കുന്നതിനൊപ്പം കുടികളിൽ തരിശായികിടന്ന ഭൂമിയിൽ കൃഷിയിറക്കുന്നതിനും ഹരിതകർമ്മ സേനാംഗങ്ങളുടെപ്രവർത്തനത്തിലൂടെ സാധിച്ചു. ഏതാണ്ട് 15 ഹെക്ടറോളം സ്ഥലത്ത് പുതുതായി കൃഷിയിറക്കിയിട്ടുണ്ട്. പഞ്ചായത്തിൽ എല്ലാ വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് ശേഖരണംതുടങ്ങിയിട്ടുണ്ട്. വീടൊന്നിന് 50 രൂപ വീതമാണ് ഇതിന് ഫീസ്നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ആദിവാസിക്കുടികളിലുള്ളവരിൽ നിന്നും ഇത് വരെ യൂസർ ഫീ വാങ്ങാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടില്ല.