മൂന്നാർ: ദേവികുളം റോഡിൽ ഒരാഴ്ചക്കാലമായി കുടിവെള്ളം മുടങ്ങി.എൻജിഒ ക്വാർട്ടേഴ്‌സുകൾ, സൈലന്റ് വാലി റോഡിലെ എഇഒ ഓഫീസുകൾ, ക്വാർട്ടേഴ്‌സുകൾ, ടീച്ചേഴ്‌സ് ക്വാർട്ടേഴ്‌സുകൾ, ആറു മുറിലൈൻ, ഇരുപത് മുറിലൈൻ, ഇരുപത്താറ് മുറി ലൈൻ എന്നിവടങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണമാണ് തടസപ്പെട്ടത്.ദേവികുളം റോഡിലെ പഴയ ആർട്‌സ് കേളേജിന് സമീപമുള്ള പമ്പ് ഹൗസിൽ നിന്നാണ് മൂന്നാർ മേഖലയിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്നത്. പമ്പ്ഹൗസ് പ്രവർത്തന സജ്ജമാണെങ്കിലും ജീവനക്കാരുടെ അനാസ്ഥയാണ് കുടിവെള്ളം മുടങ്ങുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കുടിവെള്ള വിതരണം പുനരാരംഭിച്ചിലെങ്കിൽ പ്രക്ഷോഭത്തിലേയ്ക്ക് പോകാനാണ് നാട്ടുകാരുടെ തീരുമാനം