perumpamp
കുളിമുറിയിൽ നിന്നും പിടികൂടിയ പെരുമ്പാമ്പ്

മുട്ടം: പൂച്ചക്കുഞ്ഞിനെ വിഴുങ്ങിയ ശേഷം തള്ളപ്പൂച്ചയെ വരിഞ്ഞ് മുറുക്കിയ പെരുമ്പാമ്പിനെ പിടികൂടി. മലങ്കര അയ്യംപാറ വള്ളിയാനപ്പുറം പി കെ ബിനോജിന്റെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ഇന്നലെ പുലർച്ചെ 2 ന് പെരുമ്പാമ്പിനെ പിടി കൂടിയത്. പൂച്ചക്കുട്ടികൾ കരയുന്ന ശബ്ദം കേട്ട് ബിനോജും വീട്ടുകാരും വീടിന്റെ കുളിമുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് പെരുമ്പാമ്പ് ഒരു പൂച്ചക്കുഞ്ഞിനെ വിഴുങ്ങിയും തള്ള പൂച്ചയെ വരിഞ്ഞു മുറുക്കിയ അവസ്ഥയിലും കണ്ടത്. ഉടൻ വീട്ടുകാർ വടിയും മറ്റും ഉപയോഗിച്ച് പാമ്പിനെ ചാക്കിലാക്കി പിന്നീട് വനം വകുപ്പ് അധികൃതർക്ക് കൈമാറി. പെരുമ്പാമ്പിൽ നിന്ന് രക്ഷപെടുത്തിയെങ്കിലും തള്ളപ്പൂച്ച പിന്നീട് ചത്തു.മൂന്ന് പൂച്ചകുഞ്ഞുങ്ങൾ അടുത്ത് കിടന്നിരുന്നെങ്കിലും ഇവയെ പെരുമ്പാമ്പ് ആക്രമിച്ചിരുന്നില്ല.