ഇടുക്കി: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 42 പ്രവാസികൾ കൂടിജില്ലയിലേയ്ക്ക് മടങ്ങിയെത്തി. ഏഴ് രാജ്യങ്ങളിൽ നിന്നായി 34 പുരുഷൻമാരും 8 സ്ത്രീകളുമാണ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എയർപോർട്ടുകൾ വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇതിൽ 20 പേരെ വീടുകളിലും 14 പേരെ പെയ്ഡ് ക്വാറന്റൈൻ സെന്ററിലും നാല് പേരെ സർക്കാർ കോവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിൽ പാർപ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ നാല് പേരെ അതിർത്തിയിലെത്തിച്ച് തമിഴ്‌നാട് അധികൃതർക്ക് കൈമാറി.
നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തിൽ: തൊടുപുഴ 20, ഇടുക്കി 4, ഉടുമ്പൻചോല 5, പീരുമേട് 8. ഇതുകൂടാതെ മീനച്ചിൽ താലൂക്കിലെ ഒരാളും ഇടുക്കിയിലേക്കാണെത്തിയത്.