നെടുങ്കണ്ടം: വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. ബാലഗ്രാം സ്വദേശികളായ ബ്ലോക്ക് 1186ൽ ഗോപകുമാർ(33), ബ്ലോക്ക് നമ്പർ 1188ൽ മിഥുൻ(23), ഇളപ്പുങ്കൽ ഷാജി(30), പ്രകാശ്ഗ്രാം സ്വദേശികളായ മാന്തോപ്പിൽ ഹാരിസ്(25), പുതുപ്പറമ്പിൽ ഹരി(24) എന്നിവരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11.30ടെ തൂക്കുപാലം പ്രകാശ്ഗ്രാമിനുസമീപം കുഞ്ഞിരാമൻ മുക്കിലാണ് അപകടം. വിവാഹത്തിൽ പങ്കെടുത്ത് പ്രകാശ്ഗ്രാമിലേക്കു മടങ്ങിവരവെ കല്ലിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ തലകീഴായി മറിയുകയായിരുന്നു. 13പേർ വാഹനത്തിലുണ്ടായിരുന്നു. റോഡിൽ തന്നെ മറിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. എതിർവശത്ത് 300 അടിയോളം താഴ്ചയുള്ള കൊക്കയാണ്.