കുമാരമംഗലം: കർഷകർക്ക് 10000 രൂപ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ കൃഷിഭവന് മുൻപിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ഐപ്പച്ചൻ കിരിക്കാട്ട് ഉദ്ഘാടനം ചെയ്തു.ജോർജ്ജ് തെക്കുംതടം അദ്ധ്യക്ഷത വഹിച്ചു. സിബിൻ വർഗീസ്, ചാക്കോച്ചൻ മുളക്കൽ, ഉല്ലാസ് കരുണാകരൻ, ജോർജ്ജ് ജെയിംസ്, ജോസ് കുറ്റിയാനിയിൽ, എം ടി ചെറിയാച്ചൻ, ഷിബു മണപ്പുറത്ത്, എന്നിവർ പ്രസംഗിച്ചു.