youthwing

തൊടുപുഴ: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും അശാസ്ത്രീയമായ മീറ്റർ റി ഡിംഗിനെതിരെയും തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ വൈദ്യുതി ഭവന് മുൻപിൽ പ്രതിഷേധ സമരം നടത്തി. തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗ് ജനറൽസെക്രട്ടറി രമേഷ് ജഗ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് താജു.എം.ബി യോഗം ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് റിയാസ് മഹാറാണി,കമ്മിറ്റിയംഗം റിയാസ് സൈര , മറ്റ് ഭാരവാഹികൾ ,വ്യാപാരികൾ എന്നിവർ പങ്കെടുത്തു.