ചെറുതോണി: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഈ കോവിഡുകാലത്തെ തീവെട്ടിക്കൊള്ള കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഡീൻ കുര്യാക്കോസ്എം.പി പറഞ്ഞു. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ അന്നത്തെ കേന്ദ്രഗവൺമെന്റിനെതിരെ പ്രക്ഷോഭം നടത്തിയിട്ടുള്ള നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോൾ പെട്രോളിയം ഉത്പന്നങ്ങളുടെ വില ദിനംപ്രതി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് .ന്നും അദ്ദേഹം പറഞ്ഞു. വാഴത്തോപ്പ് മണ്ഡലംകോൺഗ്രസ് കമ്മറ്റി ചെറുതോണിയിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് റോയി കൊച്ചുപുര അദ്ധ്യക്ഷത വഹിച്ചു. എ.പി ഉസ്മാൻ , പി.ഡി ജോസഫ്, എം.ഡി അർജുനൻ, അനിൽ ആനയ്ക്കനാട്ട്, സി.പി സലീം, ശശികല രാജു, കെ.എം ജലാലുദീൻ, റ്റിന്റു സുഭാഷ്, പി.ടി.ജയകുമാർ, സാബു കെ.ഡി, മുജീബ് റഹ്മാൻ, സിബി തകരപ്പിള്ളി, ടോണി തുടങ്ങിയവർ പ്രസംഗിച്ചു.