തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ആദിവാസി കുടുംബത്തിന്റെ റേഷൻ കാർഡ് ബി.പി. എൽ ആയി.
ദേവികുളം മറയൂർ പന്ത്രണ്ടാം വാർഡിൽ മീന ചെറുവാടിന്റെ റേഷൻ കാർഡാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബി. പി. എൽ ആക്കിയത്.
നിർദ്ധന കുടുംബാംഗമായ മീനയുടെ റേഷൻ കാർഡ് ബി പി എൽ വിഭാഗത്തിലേക്ക് മാറ്റിയതായി ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ രേഖാമൂലം അറിയിച്ചു.