തൊടുപുഴ: പെട്രോൾ ഡീസൽ വില വർധനക്കെതിരെ ക്‌നാനായ കാതോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ 100 ൽ അധികം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണയുടെ അതിരൂപതാ തല ഉദ്ഘാടനം തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ കെ.സി.സി അതിരൂപത പ്രസിഡന്റ് തമ്പി എരുമേലിക്കര നിർവഹിച്ചു. ജനറൽ സെകട്ടറി ബിനോയി ഇടയാടിയിൽ ട്രഷറർ ഡോ. ലൂക്കോസ് പുത്തൻ പുരക്കൽ, വൈസ് പ്രസിഡണ്ട് തോമസ് അരയത്ത്, ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറം, എ.കെ.സി.സി പ്രതിനിധി ഷാജി കണ്ടച്ചാംകുന്നേൽ, തോമസ് അറക്കത്തറ എന്നിവർ പ്രസംഗിച്ചു.