ചെറുതോണി: ഡീൻ കുര്യാക്കോസ് എം. പി ചെയർമാനായ ഇടുക്കി കെയർ ഫൗണ്ടേഷനും കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മറ്റിയും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വട്ടമേട് ഭാഗത്ത് നെൽകൃഷിക്ക് ഞാറ് നടീൽ നടത്തി. വട്ടമേട്, ആനക്കൊമ്പൻ, വാഴത്തോപ്പ് എന്നിവിടങ്ങളിൽ വർഷങ്ങളായി കൃഷി ചെയ്യാതിരുന്ന നെൽപാടങ്ങളിൽ 20 പേരടങ്ങുന്ന കെയർ ഫൗണ്ടേഷന് കീഴിലുള്ള സംഘം സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഏകദേശം 10 ഹെക്ടറോളം സ്ഥലമാണ് ജൈവ രീതിയിൽ കൃഷിക്ക് അനുയോജ്യമാക്കിയിരിക്കുന്നത്. എം.പിയുടെ കെയർ ഫൗണ്ടേഷനുകീഴിൽ മണ്ഡലത്തിലുടനീളം ജൈവകൃഷി പ്രോത്സാഹന പദ്ധതി നടപ്പിലാക്കിവരുന്നു. വാഴത്തോപ്പിലെ വട്ടമേട്ടിൽ ഞാറുനടീൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എം.ഡി അർജുനൻ, എ.പി ഉസ്മാൻ, പി.ഡി ജോസഫ്, റോയി കൊച്ചുപുര, അനിൽ ആനയ്ക്കനാട്ട്, സി.പി സലീം, ജോയി വർഗീസ്, ശശികല രാജു, റ്റിന്റു സുഭാഷ്, ആൻസി തോമസ്, സിബി തകരപ്പിള്ളി, മുജീബ് റഹ്മാൻ, സെലിൻ വി.എം, റിൻസി സിബി, ടോമി കൊച്ചുകുടി, സി.കെ ജോയി, ആലീസ് ജോസ,് ടോണി തേക്കിലക്കാട്ട്, സാബു കല്ലാശ്ശേരി, സൈമൺ പുത്തൻപുര, ശിവൻ ചക്കരവേലിൽ, മോഹൻ തോമസ് തുടങ്ങിയവർ ഞാറുനടീലിന് നേതൃത്വം നൽകി.