ദേവികുളം : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ ദേവികുളത്ത് പ്രവർത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിയുടെ പ്രവർത്തനങ്ങൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ ഹോസ്റ്റൽ കം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് കായിക മന്ത്രി ഇ.പി. ജയരാജൻ ഓൺലൈൻ ആയി നിർവ്വഹിക്കുന്നു. ദേവികുളം അക്കാദമി കോമ്പൗണ്ടിൽ നടക്കുന്ന ചടങ്ങിൽ എസ്. രാജേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യാതിഥി ആയി പങ്കെടുക്കും. ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക നേതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.