ഇടുക്കി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ, ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.യോഗ്യത സ്റ്റാഫ് നഴ്‌സിന് പ്ലസ് ടു, നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ് പാസായിരിക്കണം. കേരളാ നേഴ്‌സസ് മിഡ്‌വൈഫ്‌സ് മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്. ഡയാലിസിസിലും ഐ.സി.യുവിലും പരിചയമുള്ളവർക്ക് മുൻഗണന. റേഡിയോഗ്രാഫർ തസ്തികക്ക് പ്ലസ് ടു, രണ്ട് വർഷത്തെ ഗവ. അംഗീകൃത റേഡിയോളജിസ്റ്റ് ടെക്‌നോളജി ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. ലാബ് ടെക്‌നീഷ്യൻ തസ്തിക്ക് പ്ലസ്ടുവും ബി.എസ്.സി എം.എൽ.റ്റി യോഗ്യതയും ഉണ്ടായിരിക്കണം. ഇവരുടെ അഭാവത്തിൽ ഡി.എം.എൽ.റ്റി ഉള്ളവരെയും പരിഗണിക്കും. റേഡിയോഗ്രാഫർ നിയമനത്തിനുള്ള അപേക്ഷാഫോറം ആശുപത്രി ഓഫീസിൽ നിന്നും ജൂലൈ ഒന്നുവരെയും സ്റ്റാഫ് നഴ്‌സിംഗ്, ലാബ് ടെക്‌നീഷ്യൻ എന്നീ തസ്തികകൾക്ക് ജൂലായ് രണ്ടുവരെയും വൈകിട്ട് അഞ്ചുവരെ ലഭിക്കും. സ്റ്റാഫ് നഴ്‌സ് നിയമനത്തിനുള്ള പൂരിപ്പിച്ച അപേക്ഷ ജൂലായ് മൂന്നിനും മറ്റുള്ളവയുടെ ജൂലായ് രണ്ടിനും വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം. റേഡിയോഗ്രാഫർ, ലാബ് ടെക്‌നീഷ്യൻ എന്നിവയുടെ ഇന്റർവ്യൂ ജൂലായ് മൂന്നിനും സ്റ്റാഫ് നഴ്‌സിന് ജൂലായ് നാലിനും രാവിലെ 9 മണിക്ക് ജില്ലാ ആശുപത്രി ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന ഉണ്ടായിരിക്കും. സ്ഥിരതാമസക്കാരനാണെന്നുള്ള പഞ്ചായത്ത് സെക്രട്ടറി/ വില്ലേജ് ഓഫീസർ എന്നിവരിൽ നിന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷയോടൊപ്പം ബയോഡേറ്റയും രണ്ട് പാസ്‌പോർട്ട്‌സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, യോഗ്യത സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, എസ്.സി/എസ്.ടി എന്നിവർ ജാതി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവയും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232474.