തൊടുപുഴ: ജനങ്ങളുടെ നടുവൊടിക്കുന്ന പെട്രോൾ, ഡീസൽ വില വർദ്ധന പിൻവലിക്കുക,
പെട്രോളിയം മേഖല ദേശസാത്ക്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ- എം.എൽ റെഡ് ഫ്‌ളാഗ് തൊടുപുഴയിൽ പ്രതിഷേധ ധർണ നടത്തി. പാർട്ടി കേന്ദ്രക്കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായിരുന്നു ധർണ. ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സച്ചിൻ കെ.ടോമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം കെ.എ. സദാശിവൻ, യുവജനവേദി ജില്ലാ സെക്രട്ടറി ജോർജ്ജ് തണ്ടേൽ, ടി.ജെ. ബേബി, വി.സി. സണ്ണി എന്നിവർപ്രസംഗിച്ചു.