police
ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ ലാബ് കട്ടപ്പനയിൽ ജില്ലാ അഡീഷണൽ എസ്.പി. എസ്. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന: ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ ലാബും മെഡിക്കൽ സ്റ്റോറും സി.പി.എം. ഏരിയ കമ്മിറ്റി മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ അഡീഷണൽ എസ്.പി. എസ്. സുരേഷ്കുമാർ ലാബും കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി മെഡിക്കൽ സ്റ്റോറും ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോസഫ് കുര്യൻ, സെക്രട്ടറി എച്ച്. സനൽകുമാർ, വൈസ് പ്രസിഡന്റ് കെ.എസ്. ഔസേഫ്, വി.ആർ. സജി, എം.കെ. തോമസ്, കെ.പി. സുമോദ്, സംഘം ഭരണസമിതി അംഗങ്ങളായ പി.കെ. ബൈജു, അബ്ദുൾ മജീദ്, ടി.എം. ബിനോയി, സനൽ ചക്രപാണി, ഇ.ജി. മനോജ് കുമാർ, പ്രീതിമോൾ, കട്ടപ്പന എസ്.ഐ. സന്തോഷ് സജീവ്, കെ.വി. വിശ്വനാഥൻ, കെ.ജി. പ്രകാശ് എന്നിവർ പങ്കെടുത്തു.