മുട്ടം: പെട്രോൾ, ഡീസൽ വില വർധനയ്ക്കെതിരെ കോൺഗ്രസ്‌ മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ എക്സേഞ്ചിനു മുൻപിൽ ധർണ്ണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ചാർളി ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ബേബി വണ്ടനാനി അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ ബിജു, മുട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ രാജേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴി എന്നിവർ സംസാരിച്ചു.

കോടിക്കുളം: കോടിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ ഇന്ദു സുധാകരൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജയിംസ് എബ്രഹാം, ബിന്ദു പ്രസന്നൻ, ഷാജി കുറ്റിച്ചിറ, ജോമി തോമസ്, എ ജി മാനുവൽ, അരീഷ് കുമാർ എന്നിവർ സംസാരിച്ചു.