കട്ടപ്പന: മഹിള മോർച്ച ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിൽ നോട്ട്ബുക്കുകൾ വിതരണം ചെയ്തു. ബി.ജെ.പി. എറണാകുളം മേഖല സെക്രട്ടറി ജെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സിന്ധു അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എൻ. ബിന്ദു, നേതാക്കളായ ജിമ്മിച്ചൻ ഇളംതുരിത്തിൽ, രാജി ബിജു, മഞ്ജു സതിഷ്, മിനി എന്നിവർ പങ്കെടുത്തു.