കട്ടപ്പന: കട്ടപ്പന നഗരസഭ വലിയപാറ വാർഡിലെ വികസന മുരടിപ്പിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കട്ടപ്പനഉപ്പുകണ്ടം ബൈപാസ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. റോഡുകളുടെ നിർമാണത്തിനു അനുവദിച്ച ഫണ്ട് വിനിയോഗിക്കാത്തതിന്റെ ഉത്തരവാദിത്വം കൗൺസിലർക്കാണെന്നും ജാള്യത മറയ്ക്കാനാണ് സമരം നടത്തുന്നതെന്നും ഇവർ ആരോപിച്ചു. കട്ടപ്പന മണ്ഡലം പ്രസിഡന്റ് കെ.എസ്. സജീവ്, പ്രശാന്ത് രാജു, വി.സി. ജിത്ത്, അലൻ ബേബി, അലക്‌സ് പൊട്ടനാനി എന്നിവർ പങ്കെടുത്തു.