തൊടുപുഴ: പി.ജെ ജോസഫ് കൈക്കൊണ്ട നിലപാടുകൾക്ക് നീതിയുക്തമായ തീരുമാനം സ്വീകരിച്ച യുഡിഎഫ് നേതൃത്വത്തിനെ അഭിനന്ദിച്ചു കൊണ്ട് യൂത്ത് ഫ്രണ്ട് (എം) നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. ഗാന്ധി സ്‌ക്വയറിൽ മധുരം വിതരണം നടത്തിയാണ് പ്രവർത്തകർ ആഹ്‌ളാദം പങ്കവച്ചത്.
നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു വറവുങ്കലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിനു ശേഷം ഗാന്ധിസ്‌ക്വയറിൽ പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം.മോനിച്ചൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ക്ലമന്റ് ഇമ്മാനുവൽ, വൈസ് പ്രസിഡന്റുമാരായ ബിനോയി മുണ്ടയ്ക്കാമറ്റം, ഷിബു പൗലോസ്, ജെയ്‌സ് ജോൺ, ടി.എച്ച് ഈസാ, സജീവൻ വെളുത്തേടത്തു പറമ്പിൽ, ജോബി ജോൺ, ജോബി പൊന്നാട്ട്, എ എസ് ജയൻ, എം.കെ ചന്ദ്രൻ ,രഞ്ജിത് മനപ്പുറത്ത്, ഷാജി മുതുകുളം, മാത്യൂസ് നന്ദളത്ത്, റിജോ തോമസ്, ജോസ് പുറമടം എന്നിവർ പ്രസംഗിച്ചു.