ഇടുക്കി: ഇടത് സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ഐ.എൻ.റ്റി.യു.സി. റീജിയണൽ കമ്മറ്റി പ്രതിഷേധസമരം ഇന്ന് രാവിലെ 10 ന് മണിയാറൻകുടിയിൽ നടത്തും. അശാസ്ത്രീയമായ വൈദ്യുതി ബിൽ പിൻവലിക്കുക, സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അർഹതപ്പെട്ട എല്ലാ ആളുകൾക്കും നൽകുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം സഹായധനമായി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന ഈ സമരം ഐ.എൻ.റ്റി.യു.സി. ഇടുക്കി റിജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടത്തുന്നതാണെന്ന് റീജിയണൽ പ്രസിഡന്റ് പി.ഡി.ജോസഫ് അറിയിച്ചു.