ഇടുക്കി : കണ്ണൂർ അഴിക്കോട് ഗവ. വൃദ്ധസദന താമസക്കാരി നെടുങ്കണ്ടം വട്ടപ്പാറ പുത്തൂരത്ത് വീട്ടിൽ ശ്രീമതി (85) നിര്യാതയായി. വിധവയായ ഇവർക്ക് സുശീല എന്ന പേരിൽ ഒരു മകൾ ഉണ്ട്. കണ്ണൂർ ടൗണിൽ അലഞ്ഞു നടന്ന ഇവരെ 2012ൽ വനിതാ പോലീസ് ആണ് വൃദ്ധ സദനത്തിൽ എത്തിച്ചത്. . മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതയുടെ ഉറ്റബന്ധുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ കണ്ണൂർ അഴിക്കോട് ഗവ. വൃദ്ധസദനം സൂപ്രണ്ട് ബി. മോഹനനെ ബന്ധപ്പെടണം. ഫോൺ 0497 2771300, 9447363557, 7907028645.