ഇടുക്കി: സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രൊബേഷൻ സംവിധാനത്തിന്റെ ഭാഗമായി അതിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടെയും, കിടപ്പിലായവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം, മുൻ തടവുകാർ, പ്രൊബേഷണർമാർ, എക്‌സ് പ്യൂപ്പിൾ, കുറ്റവാളികളുടെ ആശ്രിതർ എന്നിവർക്ക് സ്വയം തൊഴിൽ തുടങ്ങുന്നതിനായുള്ള ഒറ്റത്തവണ ധനസഹായം എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബത്തിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയായിരിക്കണം. മറ്റ് ധനസഹായ പദ്ധതിയിൽ നിന്നും തുക കൈപ്പറ്റിക്കൊണ്ടൺിരിക്കുന്ന കുട്ടികൾക്ക് വീൺണ്ടും തുക അനുവദിക്കുന്നതല്ല. അപേക്ഷകൾ ജില്ലാ പ്രൊബേഷൻ ആഫീസിലും തടവുകാരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനുളള ധനസഹായത്തിനുളള അപേക്ഷ ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടൺുമാർക്കും നൽകണം.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പ്രൊബേഷൻ ആഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862220126. അപേക്ഷഫോറം ംംം.ഷെറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിൽ സോഷ്യൽ ഡിഫൻസ് എന്ന ലിങ്കിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ടൺ അവസാന തീയതി ജൂലൈ 24.