ഇടുക്കി: ഭക്ഷ്യസുരക്ഷവകുപ്പ് വാർഷികവിറ്റുവരവ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം ജൂലാത് 31 വരെ നീട്ടി. ലോക്ഡൗണിനെ തുടർന്ന് ഭക്ഷ്യ ഉത്പ്പാദകരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഉത്തരവ്.
ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണം, പ്രോസസ്സിംഗ്, റീപാക്കിങ്, റിലേബലിംഗ് ലൈസൻസുള്ള എല്ലാ ഫുഡ് ബിസിനെസ്സ് ഓപ്പറേറ്റർമാരും മേയ് 31 നകവും, പാലും, പാലുൽപ്പന്നങ്ങളും പ്രോസസ്സ് ചെയ്യുന്നവർ ഏപ്രിൽ 31 നകവും സമർപ്പിക്കേണ്ട അർദ്ധവാർഷിക റിട്ടേർണും പിഴകൂടാതെ സമർപ്പിക്കുന്നതിനുള്ള തിയതിയാണ് ജൂലായ് 31 വരെ നീട്ടിയത്.
തൊടുപുഴ മിനി.സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഫുഡ് സേ്ഫ്ടി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നേരിട്ടോ, districtfiidukki@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ജൂലായ് 31 വരെ റിട്ടേണുകൾ പിഴകൂടാതെ സമർപ്പിക്കാം. ഫോൺ 8943346186 .