കരിങ്കുന്നം: ക്രൂഡ് ഓയിൽ വില കുത്തനെ താഴുമ്പോഴും ഇന്ധനവില അടിക്കടി വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു പറഞ്ഞു. ഇന്ധന വിലവർദ്ധനയ്ക്കെതിരെ കരിങ്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോയ് കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ പി.ജെ. അവിര, കെ.ജി. ഹരിദാസ്, പി.സി. സജി, സുബിൽ തോമസ്, ബേബി നരിക്കുന്നേൽ, റിജോ മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.