school

മുതലക്കോടം: സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ കേര സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം കൗൺസിലർ ജെസി ജോണി നിർവഹിച്ചു. വരുംതലമുറയ്ക്ക് നാളികേര കൃഷിയുടെ പ്രാധാന്യം പകർന്നു നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ അദ്ധ്യയനവർഷം ഓരോ കുട്ടിയുടെയും വീടുകളിൽ ഒരു തെങ്ങുംതൈ നട്ടുപരിപാലിക്കപെടുക എന്ന ആശയത്തോടെ ഒരു കുട്ടിക്ക് ഒരു തെങ്ങ് എന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. സ്കൂൾ മാനേജർ ഫാ. ജോസഫ് അടപ്പൂര്,​ പ്രിൻസിപ്പൽ ജിജി ജോർജ്,​ ഹെഡ്മിസ്ട്രസ് ഡാന്റി എസ്.എച്ച്,​ പി.ടി.എ പ്രസിഡന്റ് ഷാജു പോൾ എന്നിവർ പ്രസംഗിച്ചു.