കട്ടപ്പന: കട്ടപ്പന നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം മാലിന്യസംസ്‌കരണ പദ്ധതി ഇന്ന് ആ രംഭിക്കും. പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യം തരംതിരിച്ച് നഗരസഭയുടെ വാഹനത്തിൽ ശേഖരിക്കും. ഇന്നു മുതൽ നിരത്തുകൾ, ജലാശയങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. പദ്ധതിയിൽ അംഗങ്ങളായുള്ള ഗുണഭോക്താക്കളുടെ പക്കൽ നിന്ന് എല്ലാ ദിവസവും ജൈവ മാലിന്യങ്ങളും വൃത്തിയാക്കിയ പ്ലാസ്റ്റിക് എല്ലാ തിങ്കളാഴ്ചയും വർക് ഷോപ്പ് അവശിഷ്ടങ്ങൾ ശനിയാഴ്ചകളിലും മറ്റ് അജൈവ മാലിന്യങ്ങൾ എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ചയും ശേഖരിക്കും. ജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ എല്ലാ ദിവസവും വൈകിട്ട് നാലുമുതൽ ആറുവരെയുള്ള സമയങ്ങളിൽ നഗരസഭയുടെ വാഹനം സ്ഥാപനങ്ങളുടെ മുമ്പിലെത്തും. ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവിനനുസരിച്ച് ഒരോ മാസവും ഗുണഭോക്താക്കളിൽ നിന്നു ഫീസ് ഈടാക്കും. ജൈവ മാലിന്യങ്ങൾ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് നാല് മുതൽ ആറ് വരെയുള്ള സമയത്ത് സ്ഥാപനങ്ങളുടെ മുമ്പിൽ നിന്ന് നഗരസഭാ വാഹനത്തിൽ ശേഖരിക്കും.