prakadanam

ചെറുതോണി: കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്കും റോഷി അഗസ്റ്റിനും പിന്തുണ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് (എം) പ്രവർത്തകർ ചെറുതോണിയിൽ പ്രകടനം നടത്തി.സംസ്ഥാന നേതാക്കളായ എ.ഒ അഗസ്റ്റിൻ, ജോസ് കുഴികണ്ടം, കെ.എൻ മുരളി, യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ, മണ്ഡലം പ്രസിഡന്റുമാരായ ജേക്കബ് പിണക്കാട്ട്, ടോമി ഇളംതുരുത്തിയിൽ, കെ.എസ്.സി (എം) ജില്ലാ പ്രസിഡന്റ് ആൽബിൻ വറപോളയ്ക്കൽ, യൂത്ത്ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറുകുന്നേൽ, എന്നിവർ നേതൃത്വം നൽകി.