തൊടുപുഴ: അനുവദിച്ചതിൽ കൂടുതൽ യാത്രക്കാരെ കയറ്റി കൊവിഡ് ചട്ടം ലംഘിച്ചതിന് ജില്ലയിൽ 29 വാഹന ഉടമകൾ‌ക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർ‌ദേശപ്രകാരം തിങ്കളാഴ്ച പൊലീസ് 2699 വാഹനങ്ങൾ പരിശോധിച്ചു. ബസുകളും മറ്റ് വാഹനങ്ങളും ഇതിൽ ഉൾ‌പ്പെടുന്നു. നിരീക്ഷണത്തിൽ കഴിയുന്ന 472 പേർ നിർദ്ദേശം പാലിക്കുന്നുണ്ടോയെന്നും പരിശോധിച്ചു.