അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയിൽ നടന്ന വായനാ പക്ഷാചരണത്തോടനുബന്ധിച്ച് പൊൻകുന്നം വർക്കിയുടെ 'ജീവിതവും കൃതികളും' എന്ന വിഷയത്തിൽ ഭരതൻ എസ് പുത്തൻ വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, മണക്കാട് പഞ്ചായത്ത് നേതൃസമിതി കൺവീനർ അനിൽ എം.കെ, കെ.ആർ. സോമരാജൻ എന്നിവർ സംസാരിച്ചു.