കോഴിക്കോട്: കൊവിഡ് 19 കാലത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് സർക്കാർ ദൃഢ നിശ്ചയത്തോടെ സ്കൂളിലെത്തിച്ച വിദ്യാർത്ഥികൾ മാനം കാത്തു. മുൻവർഷത്തേക്കാൾ തിളക്കമാർന്ന ജയമാണ് ഇത്തവണയുണ്ടായത്. 98.3 ശതമാനമെന്ന മികവോടെ കോഴിക്കോടും മിന്നി തിളങ്ങി. ആകെ പരീക്ഷയെഴുതിയതിൽ 43678 കുട്ടികളും ഉപരി പഠനത്തിന് യോഗ്യത നേടിയപ്പോൾ വെറും 757 കുട്ടികൾക്കാണ് നിരാശരാകേണ്ടി വന്നത്. പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികൾ പരീക്ഷയെഴുതിയെങ്കിലും ഗ്രേഡ് മികവിൽ പതിവുപോലെ പെൺകുട്ടികളാണ് തിളങ്ങിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിവരിൽ ആൺകുട്ടികളുടെ ഇരട്ടിയിലേറെ വരും പെൺകുട്ടികളുടെ എണ്ണം. വിദ്യാഭ്യാസ ജില്ലകളിൽ വടകരയാണ് മുന്നിൽ. കോഴിക്കോടിനും മുന്നിലാണ് താമരശേരിയുടെയും സ്ഥാനം.

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ

വിദ്യാഭ്യാസ ജില്ല- ആൺ -പെൺ- ആകെ

വടകര-588-1249-1837

കോഴിക്കോട്-353-961-1314

താമരശേരി-657-1239-1896

ആകെ-1598-3449-5047

എഴുതിയവർ

വിദ്യാഭ്യാസ ജില്ല-ആൺ -പെൺ- ആകെ

വടകര-8068-7568-15636

കോഴിക്കോട്-6435-6784-13219

താമരശേരി-8140-7440-15580

വിജയിച്ചവർ

വിദ്യാഭ്യാസ ജില്ല-ആൺ -പെൺ- ആകെ-ശതമാനം

വടകര-7975-7506-15481-99.01

കോഴിക്കോട്-6188-6695-12883-97.46

താമരശേരി-7946-7368-15314-98.29

കോഴിക്കോട് ജില്ല

എഴുതിയവർ

ആൺ -പെൺ- ആകെ

22643-21792-44435

വിജയിച്ചവർ

ആൺ -പെൺ- ആകെ

22109-21569-43678

വിജയ ശതമാനം-98.3