ചെറുവത്തൂർ: മുലപ്പാൽ കുടിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. ചെറുവത്തൂർ കൊവ്വൽ വി.വി നഗറിലെ യൂസഫിന്റെ മകൻ മുഹമ്മദ് ഇലാൽ (മൂന്ന്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കരയാൻ പോലും കഴിയാതെ കുഞ്ഞു പിടയുന്നത് കണ്ടപ്പോൾ ആണ് വീട്ടുകാർ അറിഞ്ഞത്. ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ചന്തേര പൊലീസ് നടപടികൾ പൂർത്തിയാക്കി.