pic

കാസർകോട്: മാസ്‌ക്ക് ധരിക്കാത്തതിന് ജില്ലയിൽ ഇതുവരെ 3336 പേർക്കെിരെ കേസെടുത്ത് പിഴ ചുമത്തി. ഇന്നലെ മാത്രം 188 പേർക്കെതിരെയാണ് കേസെടുത്തത്. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയിൽ ഇതുവരെ 2552 കേസുകൾ രജിസ്റ്റർ ചെയ്തു. 3208 പേരെ അറസ്റ്റ് ചെയ്തു. 1091 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ലോക്ക് ഡൗൺ നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ 14 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മഞ്ചേശ്വരം 2, കുമ്പള 2, കാസർകോട് 2, ബദിയടുക്ക 1, ആദൂർ 1 ബേഡകം 1, മേൽപ്പറമ്പ 1, ബേക്കൽ 1, ഹൊസ്ദുർഗ് 1, ചന്തേര- , ചിറ്റാരിക്കാൽ 1 എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.