pic

കണ്ണൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്ത കൊവിഡ് കാലയളവിൽ ജൂൺ ഒന്ന് മുതൽ മുഴുവൻ സ്‌കൂൾ വിദ്യാർത്ഥികൾക്കും എല്ലാ ക്ലാസ്സുകളിലേക്കുമുള്ള ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ പ്രൈമറി ക്ലാസ്സുകൾ തൊട്ടുതന്നെ പാഠ്യ പദ്ധതികളിൽ നിർബന്ധമായും ലഹരി വിരുദ്ധ ബോധവൽക്കരണ പാഠങ്ങൾക്കുള്ള പീരീയഡുകൾ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ലഹരി നിർമ്മാർജ്ജന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മേധാവികൾക്കും ഇ മെയിൽ സന്ദേശങ്ങൾ അയച്ചു. മദ്യക്കുപ്പികളിലും സിഗരറ്റ് പാക്കറ്റുകളിലൂടെയുമുള്ള 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന നാളിത് വരെയുമുള്ള ബോധവൽക്കരണം ഒരു പ്രഹസനമാണെന്ന് അനുഭവം ബോധ്യപ്പെടുത്തുകയും മദ്യപാനം നാൾക്കുനാൾ കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ കാലത്ത് തന്നെ ലഹരിയുടെ ഭീകരത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയാണ് ഏറ്റവും അഭികാമ്യമായ രീതിയെന്ന് സമിതി അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഉമർ വിളക്കോട് സെക്രട്ടറി കാദർ മുണ്ടേരി എന്നിവർ നേതൃത്വം നൽകി.