congress-s
കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: കൊവിഡ് 19 ന്‌റെ മറവിൽ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതുന്ന നയത്തിനെതിരെ കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്‌റ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പി.വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കരുവളം, കുലേരി രാഘവൻ, എം. ബാലകൃഷ്ണൻ പള്ളിക്കര, കെ.വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.