car
പൊലീസ് പിടികൂടിയ കാർ

കാസർകോട് :ഇന്നോവ കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കുമ്പള പൊലീസ് പിടികൂടി. തലശേരി സ്വദേശി ഹർഷാദ്(23), ധർമ്മടത്തെ സൽമാൻ മിൻഷാദ്(22), സീതാംഗോളി മുകുവിലെ മുഹമ്മദ് ഷരീഫ്(20) എന്നിവരെയാണ് കുമ്പള എസ്.ഐ വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ കുമ്പള ടൗണിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം കൈകാട്ടിയെങ്കിലും നിർത്താതെ ഓടിച്ചു പോയ ഇന്നോവ കാറിനെ പിന്തുടർന്നാണ് പിടികൂടിയത്. പരിശോധനയിലാണ് സീറ്റിന് അടിയിലും പിന്നിലും പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. ലോക്ക് ഡൗണിന്റെ മറവിൽ ലഹരി ഉപയോഗം കൂടിയതിനാൽ ആളുകൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവരുന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.