കാസർകോട്: ജില്ലയിൽ മൂന്നുവയസുള്ള പെൺകുട്ടിയടക്കം 14 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. മറ്റ് 13 പേരും പുരുഷന്മാരാണ്. ഇതിൽ രണ്ട് പേർ വിദേശത്തുനിന്നും 12 പേർ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു.
മേയ് 25 ന് ബസിന് വന്ന 38 വയസുള്ള കാസർകോട് നഗരസഭാ സ്വദേശി, 20 ന് ഒരേ ബസിൽ വന്ന 44, 45 വയസുകളുള്ള കുമ്പള സ്വദേശികൾ, 17 ന് ബസിൽ വന്ന 36 വയസുള്ള ബദിയടുക്ക സ്വദേശി, 26 ബസിൽ വന്ന 29 വയസുള്ള ചെമ്മനാട് സ്വദേശി, 23 ന് ബസിൽ വന്ന 39 വയസുള്ള ചെറുവത്തൂർ സ്വദേശി, 19 ന് ബസിൽ വന്ന 54 വയസുള്ള മംഗൽപാടി സ്വദേശി, 20 ന് ടാക്സി കാറിൽ വന്ന 39 വയസുള്ള മംഗൽപാടി സ്വദേശി, 21 ന് ഒരേ ബസിൽ വന്ന 49, 46, 56 വയസുകളുള്ള മീഞ്ച സ്വദേശികൾ, ഇവർക്കൊപ്പം വന്ന 39 വയസുള്ള പൈവളിഗെ സ്വദേശി എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ. 18 ന് ഖത്തറിൽ നിന്ന് വന്ന 36 വയസുള്ള മധുർ സ്വദേശി, 19 ന് ഖത്തറിൽ നിന്നും വന്ന കുമ്പള സ്വദേശിനിയുടെ മൂന്ന് വയസുള്ള മകൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.