തളിപ്പറമ്പ്: ഓട്ടത്തിനിടെ ടയർ ഊരിത്തെറിച്ച് നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ചു. കാറോടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തോടെ ആലക്കോട് സംസ്ഥാന പാതയിൽ പ്ലാന്റേഷൻ കോർപറേഷൻ ഓഫീസിന് മുന്നിലാണ് അപകടം. രയരോത്ത് നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ഹുണ്ടായി ഇയോൺ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. വൈദ്യുതി തൂണിലിടിക്കുന്നതിന് മുമ്പ് കാർ

നിർത്തിയിട്ട രണ്ട് ബൈക്കുകളിലുമിടിച്ചു.