കാഞ്ഞങ്ങാട്: റിട്ട. കാസർകോട് ജില്ലാ ഫംഗ്ഷൻൽ ലിറ്ററസി ഓഫീസർ അഡ്വ. കെ. വി. കുഞ്ഞമ്പു (87)നിര്യാതനായി . 1952ൽ കമ്മ്യൂണിറ്റി ബ്ലോക്ക് തുടങ്ങിയ കാലത്ത് ഗ്രാമസേവകനായി തെക്കൻ കർണ്ണാടകത്തിലും കേരളത്തിലും ദീർഘകാലം പ്രവർത്തിച്ചു. റിട്ടയർ ചെയ്ത ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിയുകയായിരുന്നു. ഭാര്യ കെ.ലക്ഷ്മി (റിട്ട. അധ്യാപിക കാഞ്ഞങ്ങാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ : കെ.കെ.സുധ. (റിട്ട. അസോ. പ്രൊഫ. നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജ്), ഡോ. കെ.കെ.ഗീത. (യു.എസ്.എ), ഡോ. ജ്യോതി. (ഡെന്റൽ സർജ്ജൻ, കാഞ്ഞങ്ങാട്) മരുമക്കൾ :പരേതനായ വി. സുധാകരൻ (റിട്ട. ജില്ലാ സാമൂഹികക്ഷേമ ഓഫീസർ), ഡോ. ഉമാ കുമാരൻ (ഫിസിഷ്യൻ, യു.എസ്.എ), ഡോ. പത്മനാഭൻ (ഓർത്തോ സർജ്ജൻ, ജില്ലാശുപത്രി കാഞ്ഞങ്ങാട്).