തൃക്കരിപ്പൂർ: മാടക്കാൽ തീയ്യ സമുദായക്കാരുടെ ശമ്ശാനത്തിന്റെ മതിൽ രാത്രിയുടെ മറവിൽ പൊളിച്ചിട്ടതായി പരാതി. മാടക്കാൽ അംഗൻവാടിക്ക് സമീപത്തെ കാലങ്ങളായി സമുദായം ഉപയോഗിച്ചു വരുന്ന ശ്മശാനത്തിന്റെ മതിലാണ് സാമൂഹ്യ വിരുദ്ധർ തകർത്തത്.
പരിസരത്തെ മൈതാനവുമായി അതിർത്തി പങ്കിടുന്നതാണ് ശ്മശാനം. പഴയ അതിർത്തി പ്രകാരം കല്ലു കെട്ടുന്നതിനിടയിൽ വാർഡുമെമ്പറുടെയും വികസന സമിതി നേതാക്കളുടെയും അഭ്യർത്ഥന മാനിച്ച് ഒരു കല്ല് പിറകോട്ട് അതിർത്തിവെച്ചാണ് മതിൽ കെട്ടാൻ തുടങ്ങിയത്. ഇതു പ്രകാരം മൂന്നു വരി പൂർത്തിയായ മതിലാണ് തകർത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ശ്മമശാന കമ്മിറ്റി ചന്തേര പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മതിൽ തകർത്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് സ്ഥലം സന്ദർശിച്ച സംഘപരിവാർ നേതാക്കളായ ടി.വി. ഷിബിൻ , കെ. ബവിത്ത്, എ.വി. സുധാകരൻ, പി.വി.കെ കരുണാകരൻ, എ.വി. കുമാരൻ എന്നിവർ ആവശ്യപ്പെട്ടു.