ചെറുവത്തൂർ: യുവതി ഫോണിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പരിശോധിച്ച ബസിൽ കണ്ടത് 35 യാത്രക്കാരെ. ഇതേ തുടർന്ന് ‌ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് നിന്നും പയ്യന്നൂരിലേക്ക് സർവീസ് നടത്തുന്ന കസിൻസ് ബസാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തിയത്. കാലിക്കടവിൽ നിന്ന് ബസിൽ കയറ്റാതെ ഒഴിവാക്കിയ യാത്രക്കാരിയാണ് കൂടുതൽ യാത്രക്കാരെ കയറ്റി ബസ് ഓടിക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. ചന്ദേര ഇൻസ്പെക്ടർ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ബസ് പിടിച്ചെടുത്തു.