കണ്ണൂർ: ജില്ലയിൽ എക്സൈസ് നടത്തിയ വിവിധ റെയ്ഡുകളിലായി ലഹരി പദാർത്ഥങ്ങൾ സൂക്ഷിച്ച സംഭവങ്ങളിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. മട്ടന്നൂർ തില്ലങ്കേരി പള്ള്യത്ത് നിന്നും 105 ലിറ്റർ വാഷ് പിടികൂടി. ഇരിട്ടി ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ നിന്നും 60 ലിറ്റർ വാഷ് പിടികൂടി. പാപ്പിനിശേരി ചെറുതാഴം കോക്കാട് നിന്നും 40 ലിറ്റർ വാഷ് പിടിച്ചെടുത്തു. പള്ളിക്കുന്ന് പുന്നാവിൽ നിന്നും 110 ലിറ്റർ വാഷും തളിപ്പറമ്പ് പന്നിയൂർ ചവനപ്പുഴയിൽ നിന്നും 110 ലിറ്റർ വാഷും പിടികൂടി. ശ്രീകണ്ഠാപുരത്ത് അഞ്ച് ലിറ്റർ ചാരായവുമായി ഒരു പ്രതിയെ കിട്ടിയെങ്കിലും കൊവിഡ് ആയതിനാൽ അറസ്റ്റ് ചെയ്തില്ല. വായാട്ടുപറമ്പ മടത്തിക്കുന്നേൽ എം.ജെ എം.ജെ ടോമിയാണ് ചാരായവുമായി കുടുങ്ങിയത്. പാലേരിത്തട്ടിലായിരുന്നു സംഭവം. തളിപ്പറമ്പ ഞാറ്റുവേലയിൽ നിന്നും 65 ലിറ്റർ വാഷും കണ്ടെത്തിയിരുന്നു.