കാഞ്ഞങ്ങാട്: അന്യസംസ്ഥാന തൊഴിലാളികളുമായി ഒരു ശ്രമിക് ട്രെയിൻകൂടി കാഞ്ഞങ്ങാടുനിന്ന് പുറപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടോടെ ബിഹാറിലേക്കാണ് 1318 തൊഴിലാളികൾ യാത്ര തിരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണിവർ. ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.