കാസർകോട്: ജില്ലയിൽ ഒമ്പത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കം വഴി ഒരാൾക്കും മഹാരാഷ്ട്രയിൽ നിന്ന് നാലുപേർക്കും കുവൈത്തിൽ നിന്ന് വന്ന മൂന്നു പേർക്കും ചെന്നൈയിൽ നിന്ന് വന്ന ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ. വി രാംദാസ് അറിയിച്ചു. ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഏഴ് പേർക്ക് രോഗം ഭേദമായി.