ഉരുവച്ചാൽ: ഉരുവച്ചാലിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി. രണ്ട് പേർക്ക് പരിക്ക്. വ്യാപാര സ്ഥാപനത്തിന് കേട് പാട് സംഭവിച്ചു. ഇന്നലെ വൈകുന്നേരം 4 മണിയോടെ ഉരുവച്ചാൽ ടൗണിലാണ് അപകടം.ചെങ്കൽ കയറ്റി കൂത്തപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന നിസാൻ ലോറി മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷനൽ പെർമിറ്റ് ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞു കയറുകയായിരുന്നു.
കടയുടെ മുന്നിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾതകർത്തു. അപകട സമയം കടയുടെ മുന്നിൽ നിൽക്കുകയായിരുന്നവർ തല നാരിഴയ്ക്ക് രക്ഷപ്പെട്ടു. ലോറി ഡ്രൈവർ ധനേഷ് (35) ലോഡിംഗ് തൊഴിലാളി സോമ ച്ച് (29) എന്നിവർക്ക് പരിക്കേറ്റു. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾക്കിടയിലൂടെയാണ് നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറിയത്. മട്ടന്നൂർ എസ്.ഐ വിജേഷും സംഘവും സ്ഥലത്തെത്തി വാഹനം നീക്കം ചെയ്തു. അപകടത്തിൽ രണ്ട് ബൈക്കുകളും തകർന്നു.