pic

കാസർകോട്: പുഴയിൽ നിന്ന് അനധികൃതമായി മണൽകടത്തുകയായിരുന്ന രണ്ട് പിക്കപ്പ് വാനുകൾ പൊലീസ് പിടികൂടി. മുള്ളേരിയ പുഴയിൽ നിന്ന് മണൽ കടത്തുകയായിരുന്ന പിക്കപ്പ് വാനുകൾ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഷേണിയിലെ അബ്ദുൾ റസാക്ക് (28) ഓടിച്ചുവരികയായിരുന്ന പിക്കപ്പ് വാൻ ഏറടുക്കയിൽ നിന്നും ഷേണിയിലെ അബ്ദുൾ സനീദ് ഓടിച്ചുവരികയായിരുന്ന പിക്കപ്പ് വാൻ ബാഡൂർ മഞ്ചത്തൊട്ടിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.